കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാവിലെ തിരുവനന്തപുരം കല്ലമ്പലം മുത്താനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാനായി പോയ 22 കാരിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ കുളത്തിലാണ് പെണ്‍കുട്ടി സ്ഥിരമായി കുളിക്കുകയും അലക്കുകയും ചെയ്തിരുന്നത്.ഇന്നലെ ബന്ധു വീട്ടില്‍ എത്തിയപ്പോള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയം വീട് തിരക്കി അപരിചിതനായ ഒരാളെത്തി. ഇയാള്‍ മടങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ നാല് പേര്‍ അവിടേക്ക് എത്തി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കൈയ്യും കാലും കെട്ടി വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡന ശ്രമമുണ്ടായത്. പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കുളിക്കാന്‍ പോയ മകള്‍ ഏറെ നേരമായിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഇതോടെയാണ് പീഡന ശ്രമം പുറംലോകം അറിയുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊലീസ് കുളത്തിനും പരിസരത്തം ഫോറന്‍സിക് പരിശോധന നടത്തി. പരിക്കേറ്റ് യുവതിയെ ഏറെ രക്തം വാര്‍ന്നുപോയ നിലയിലാണ്. കുട്ടിയുടെ പിതാവിന്റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്നും ശരീരത്തില്‍ ആകമാനം പരിക്കേറ്റ നിലയിലാണ് 22കാരി പറയുന്നത്.യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മുപ്പത്തിയഞ്ച് പ്രായം വരുന്ന കറുത്ത നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്.

Related posts

Leave a Comment