സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 23കാരൻ പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 23കാരൻ പിടിയിൽ. തിരുവനന്തപുരം കല്ലമ്പലം നാവിയിക്കുളത്താണ് സംഭവം. പ്രദീപ് എന്ന യുവാവിനെയാണ് സ്ത്രീയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ്, അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്. സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ ഉറക്കെനിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാർ ഓടിവരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് ഉടൻ രക്ഷപ്പെട്ടു. എന്നാൽ ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്റെ വീട്ടിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രാത്രിതന്നെ പ്രദീപിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

Related posts

Leave a Comment