78കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 55കാ​ര​ൻ അ​റ​സ്​​റ്റി​ൽ

ക​രി​മ​ണ്ണൂ​ർ: 78കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 55കാ​ര​ൻ അ​റ​സ്​​റ്റി​ൽ. പ​ര​ക്കെ നി​ര​പ്പേ​ൽ ബാ​ബു​വി​നെ ആ​ണ്​ ക​രി​മ​ണ്ണൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഒ​ന്ന​ര മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ പെരുമ്പാവൂരിൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നാ​ണ്​ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ​ൈവ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ്​ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് മു​ങ്ങി​യ പ്ര​തി സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ല​യി​ലാ​യ​ത്.

തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി പി.​കെ. സ​ദ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ സു​മേ​ഷ് സു​ധാ​ക​ർ, എ​സ്.​ഐ ദി​നേ​ശ്, എ.​എ​സ്.​ഐ​മാ​രാ​യ അ​ന​സ്, രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ മു​ജീ​ബ്, ഷെ​രീ​ഫ്, ഡ​ബ്ല്യു.​സി.​പി.​ഒ ജ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Related posts

Leave a Comment