പീഡനത്തിനു വിധേയയായ കുട്ടിക്കു സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു ; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ലൈംഗിക പീഡനത്തിനു വിധേയയായ കുട്ടിക്കു സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്‌കൂളിൽ പ്രവേശനം നൽകാത്തതു സംബന്ധിച്ചു വിശദീകരണം നൽകണമെന്നു സ്‌കൂൾ അധികൃതരോടും കോടതി നിർദ്ദേശിച്ചു. ലൈംഗിക പീഡന കേസിലെ ഇരയ്ക്കു സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണെന്നു ഹരജി ഭാഗം അഡ്വക്കറ്റ് ആർ ഗോപൻ വാദിച്ചു. പോക്‌സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ ഇരയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. സ്‌കൂളിൽ നിരവധി സ്ീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോകാരണങ്ങൾ പറഞ്ഞു കുട്ടിക്ക് അഡ്മിഷൻ നൽകുന്നില്ലെന്നും ഹരജിക്കാരി ആരോപിച്ചു. ജസ്റ്റിസ് രാജാ വിജരാഘവനാണ് ഹരജി പരിഗണിച്ചത.് ഹരജി നവംബർ 30 നു പരിഗണിക്കാൻ മാറ്റി.

Related posts

Leave a Comment