ഫോട്ടോകാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പരിചയമുള്ളപ്പോൾ അയച്ചുകൊടുത്ത ഫോട്ടോ, ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
പന്തീരാങ്കാവ് സ്വദേശി അമീറാണ് കസബ പോലീസിന്റെ പിടിയിലായത്. ഏറെ നാളായി ഒളിവിലായിരുന്ന ഇയാൾ തമിഴ്നാട്ടിലെ ഏർവാടിയിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തിയെങ്കിലും ഈ സമയം പ്രതി ഇവിടെനിന്നും മുങ്ങി. പിന്നാലെ പോയ പൊലീസ് തൊട്ടടുത്ത സ്ഥലത്ത് നിന്ന് അമീറിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലയിലും ഇയാൾക്കെതിരെ സമാന കേസുണ്ട്.

Related posts

Leave a Comment