Kuwait
റാന്നി സെൻ്റ് തോമസ് കോളേജ് അലുംമ്നി കുവൈറ്റ് ചാപ്റ്റർ സിൽവർ ജുബിലി ആഘോഷിച്ചു!
കുവൈറ്റ് സിറ്റി: അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും യു.കെ. ബ്രാഡ്ലി സ്റ്റോക്ക് മേയർ എമിറേറ്റസ്സം മുൻ മേയറും, നിലവിൽ ഗ്ലൂസസ്റ്റർ കൗൺസിലറുമായ ഡോ. റ്റോം ആദിത്യ നിലവിളക്കു കൊളുത്തി പരിപാടികളുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകരായ വര്ഗീസ് പുതുക്കുളങ്ങര, വർഗീസ് ജോസഫ് മാരാമൺ, ലാലു ജേക്കബ്, മാർട്ടിൻ മാത്യു , യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ പ്രതിനിധി ജോയൽ മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു. കോളേജ് പൂർവ്വവിദ്യാർത്ഥിയും, പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റുമായ താജ്ജൂദീൻ പത്തനംതിട്ട, സി.എം. ഫിലിപ്പ്, റോയി കൈതവന, എബി പാലമൂട്ടിൽ, ഷിജോ പുല്ലുംപള്ളിൽ, ജോൺ സേവ്യർ, അനിസ്റ്റീഫൻ, റോയി വർഗ്ഗീസ്, റിനു കണ്ണാടിയ്ക്കൽ, മാത്യു ഫിലിപ്പ്, എൽബിൻ എബ്രഹാം, റഞ്ചി വർഗീസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജേക്കബ്ബ് മാത്യു വാണിയേടത്ത്, പ്രഫ. സന്തോഷ് കെ.തോമസ്, ജീമോൻ റാന്നി, ഷിബു പുല്ലുംപള്ളിൽ എന്നിവർ ഓൺ ലൈൻ വീഡിയോസംവിധാനത്തിലൂടെ സദസ്സിനെ അഅഭിസംബോധന ചെയ്തു.
കോളേജ് അലുംമ്നി തുടങ്ങിയ മുതൽ സിൽവർജുബിലി വരെയുള്ള കഴിഞ്ഞ 25 വർഷക്കാലം ഇതിൻ്റെ ഭാഗമായി പ്രവർത്തിച്ച 20 ഓളം പൂർവ്വവിദ്യാർത്ഥികളെ പൊന്നാട നൽകി ആ ധരിച്ചു. 12 -ാം ക്ലാസ് പൂർത്തിയാക്കി നാട്ടിലേയ്ക്കു പോകുന്ന വിദ്യാർത്ഥികൾക്കും, അല്മ് ചിത്രരചനാ മത്സരവിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു.സോവിനിയർ പ്രകാശനം, വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ, താജുദീൻ പത്തനംതിട്ടയുടെ കോമഡിഷോ, രൂത്ത് റ്റോബിയും സംഘവും അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. ലിജോമോൻ ജോസ്, സിമി ഗണേഷ്, ജീമോൻ വെച്ചൂച്ചിറ, ജിനു കൊന്നയ്ക്കൽ, അനീഷ് ചെറുകര, ജിനു വി ജോം, പ്രദീപ് മണിമലേത്ത് , സുനിൽ പള്ളിയ്ക്കൽ, റ്റിബി മാത്യു, സിമി പ്രദീപ്, ജേക്കബ് കുര്യൻ, സുധീർ മാത്യു, ജിൻജുതാ തുടങ്ങിയവർ പ്രോഗ്രാമിനും പരിപാടികൾക്കും നേതൃത്വം നൽകി.
Kuwait
വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു
കുവൈറ്റ് സിറ്റി : രാജ്‌ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.
Kuwait
ഹ്രസ്വ സിനിമകളുടെ ആഘോഷംനോട്ടം 2024ന് തിരശീല വീണു !
കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ 11-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2024” ഡിസംബർ 6 വെള്ളിയാഴ്ച്ച ഡി പി എസ് സ്കൂൾ അഹമദിയിൽ അരങ്ങേറി. പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായ ചടങ്ങിനു അസോസിയേഷൻ ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ ‘യുവപ്രതിഭ’ പുരസ്‌കാരം മലയാള സിനിമാ ലോകത്ത് കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭ ശ്രീ വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തിപത്രം അസോസിയേഷൻ പ്രസിഡണ്ട് ബേബി ഔസേഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. ഫെസ്റ്റിവൽ ഡയറകടർ വിനോദ് വലൂപറമ്പിൽ കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ.സി എസ് വെങ്കിടേശ്വരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി സി അഭിലാഷ് എന്നിവർ സിനിമകളുടെ വിധി നിർണയം നടത്തി. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 2 സിനിമകളും, മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈറ്റിനു പുറമെ ഇംഗ്ലണ്ടിൽ നിന്നും, മറ്റു ജി.സി.സി.യിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു.
ഗ്രാൻഡ് ജൂറി അവാർഡ് മസർ നടുവത്തുവളപ്പിൽ സംവിധാനം ചെയ്ത ദി വൺ ലാസ്റ്റ് കിൽ നേടി. മികച്ച പ്രവാസി ഫിലിമിനും മികച്ച പ്രേക്ഷക ചിത്രത്തിനും ഉള്ള അവാർഡുകൾ മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത പാൽ & പൽ എന്ന സിനിമ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നിരോഷ് കൃഷ്ണ രാജേഷ് സംവിധാനം ചെയ്ത കട്ടുറുമ്പിനു ലഭിച്ചു. മികച്ച സംവിധായകൻ രാജീവ് ദേവനന്ദനം ( ഡി പാർട്ടിംഗ്), മികച്ച നടൻ നിതിൻ മാത്യു (ജനി), മികച്ച നടി രമ്യ ജയബാലൻ (ജനി/ ഭ്രമരം) & റീമ കെ മേനോൻ ( അവഞ്ച്/ ഇഞ്ചസ് എപാർട്).സ്ക്രീപ്റ്റ് സാബു സൂര്യചിത്ര (പൗലോസിന്റ് പാട്ടുകൾ), എഡിറ്റർ നിഷാദ് മുഹമദ് (ഓഡിഷൻ33). മികച്ച സിനിമാട്ടോഗ്രാഫർ ആയി അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ഷാജഹാൻ (സിംഫണി ഓഫ് എ ഷൂട്ടർ) തെരഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഡിസൈനർ വിഷ്ണു രഘു ( ഹന്ന ). പ്രൊഡക്ഷൻ ഡിസൈൻ അഭിൻ അശോക് ( ഹന്ന),മികച്ച ബാലതാരങ്ങൾ ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ് (ഭ്രമരം), നിരോഷ് കൃഷ്ണ രാജേഷ്(കട്ടുറുമ്പ്). ജൂറി സ്പെഷൻ മെൻഷൻ: സിനിമാട്ടോഗ്രാഫർ – കെവിൻ ബിനോയ് വറുഗീസ് (നാഹും) എന്നിവരുമായിരുന്നു അവാർഡ് ജേതാക്കൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ,ഡോ.സി.എസ് വെങ്കിടേശ്വരൻ, ഡോൺ പാലത്തറ, വി സി അഭിലാഷ് എന്നിവർ ചേർന്ന് അവാർഡ് ജേതാക്കൾക്കു അവാർഡ് നൽകി. പങ്കെടുത്ത എല്ലാ സിനിമകൾക്കും പാർട്ടിസിപ്പന്റ് മെമെന്റോ നൽകി.മെയിൻ സ്പോൺസർമാർക്ക് മെമെന്റോകളും കൈമാറി. ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശ്രീലാൽ ,ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,മഞ്ജു മോഹൻ, ശ്രീഹരി ,ജോഷി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ കെ.ജി നന്ദി പറഞ്ഞു.
Kuwait
തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥി
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക് 1:00മുതൽ വൈകീട്ട് 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായ് സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 days ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
News2 days ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login