സൗരവ് ഗാംഗുലിയായി വെള്ളിത്തിരയിൽ വേഷമിടാൻ രൺബീർ കപൂർ.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്​ ഗാംഗുലിയുടെ ജീവിതം ബോളിവുഡ്​ സിനിമയാകുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ രണ്‍ബീര്‍ കപൂറിനെ ഗാംഗുലി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്​. വമ്പൻ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുക.

ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ് താരത്തില്‍ നിന്ന് തുടങ്ങി നായകനായി പിന്നീട് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാണ് സിനിമയിലെ ഇതിവൃത്തം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Related posts

Leave a Comment