കോൺഗ്രസ്സിന്റെ പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റ് അഭിരാമിയെ രമ്യ ഹരിദാസ് എംപി സന്ദർശിച്ചു

ആലപ്പുഴ : ചേർത്തല പട്ടണക്കാട് ഒമ്പതാം വാർഡിലെ യൂണിറ്റിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റ് അഭിരാമി ആലത്തൂർ എംപി രമ്യ ഹരിദാസ് വീട്ടിലെത്തി സന്ദർശിച്ചു.

രാഷ്ട്ര നിർമ്മിതിയിൽ കോൺഗ്രസിന്റെ പങ്ക് കൃത്യമായി മനസ്സിലാക്കിയാണ് പുതുതലമുറ പാർട്ടിയോടടുക്കുന്നത്.കോൺഗ്രസ്സ്കാരി ആയിരിക്കുക എന്നത് അഭിമാനമായി കരുതുന്ന ഇവരൊക്കെയാണ് പാർട്ടിയുടെ ആത്മാവും ജീവനുമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment