സീരിയല്‍ നടന്‍ രമേശ് ജീവനൊടുക്കി

കൊല്ലം: പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല മരിച്ച നിലയില്‍. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. കോവിഡ് പ്രസിന്ധിമൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു രമേശ് എന്നു സുഹൃത്തുക്കള്‍ പറയുന്നു.

Related posts

Leave a Comment