Connect with us
48 birthday
top banner (1)

Featured

‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ ജീവചരിത്രം പ്രകാശനം ഞായറാഴ്ച

Avatar

Published

on

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയുടെ ജീവചരിത്ര ഗ്രന്ഥം, രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും നവംബർ അഞ്ചിന് പ്രകാശനം ചെയ്യും. ഷാർജ ഇന്റർ നാഷണൽ ബുക്ക് ഫെയറിനോ‌ടനുബന്ധിച്ച് 7 റൈറ്റേഴ്സ് ഫോറം ഹാളിൽ ഞായറാഴ്ച രാത്രി എട്ടിനാണ് ചടങ്ങ്.
ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലം അബ്ദു റഹ്‌മാൻ സാലം അൽ ഖ്വാസമിയാണ് പ്രകാശനം നിർവഹിക്കുന്നത്. ഒരു മലയാളിയുടെ പുസ്തക പ്രകാശനത്തിന് ഷാർജ രാജകുടുംബാംഗം പങ്കെടുക്കുന്ന അത്യപൂർവതയും ഈ ചടങ്ങിനുണ്ട്. മെയ്ത്രാ ഹോസ്പിറ്റൽസ് ചെയർമാൻ ഫൈസൽ കുട്ടിക്കോളൻ ആദ്യപ്രതി ഏറ്റുവാങ്ങും. ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിഡിം​ഗ്സ് മാനേജിം​ഗ് ഡയറക്റ്റർ അദീപ്എം അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ അമ്പലപ്പുഴ, ദുബായ് സിൽവർകോം മാനേജിം​ഗ് ഡയറക്റ്റർ വി.ടി. സലീം, ഇൻകാസ് പ്രസിഡന്റ് മഹാദേവൻ വാഴശേരി തുടങ്ങിയവർ പങ്കെടുക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഡെപ്യൂട്ടി എഡിറ്ററുമായ സി.പി. രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന ജീവചരിത്രം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധപ്പെടുത്തുന്നത്.
കേരളത്തിലെയും ഇന്ത്യയിലെയും സമകാലീന രാഷ്‌ട്രീയത്തിന്റെ നേതൃനിരയിലുള്ള രമേശ് ചെന്നിത്തലയുടെ ആറു പതിറ്റാണ്ട് നീളുന്ന പൊതു പ്രവർത്തനങ്ങളുടെയും വ്യക്തി ജീവിതത്തിലെയും ചില ഏ‌ടുകളാണ് പുസ്തകത്തിൽ വിശദമാക്കുന്നത്. കേരള രാഷ്‌ട്രീയത്തെ പിടിച്ചുലച്ച നിരവധി സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അതിനു രമേശ് ചെന്നിത്തലയുടെ വിശദീകരണങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. രാഷ്‌ട്രീയത്തിൽ താൻ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ചെന്നിത്തല നടത്തുന്നുണ്ട്.
38 വർഷമായി മാധ്യമ രം​ഗത്ത് സജീവമായ നേതൃത്വം നൽകുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരന് ഈ ചടങ്ങിൽ ഇൻകാസ് യുഎഇ ഘടകം സമ​ഗ്ര സംഭാനകൾക്കുള്ള മാധ്യമ പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡന്റ് മഹാദേവൻ വാഴശേരി അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured