കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം നരകതുല്യമാക്കി : രമേശ് ചെന്നിത്തല


ചേര്‍ത്തല: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാരമായി തീര്‍ന്നിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചര്‍ച്ച കൂടാതെ റദ്ദാക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ചേര്‍ത്തല പൊന്നാംവെളിയില്‍ ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്ടന്‍ കൂടിയായ ചെന്നിത്തല. രാജ്യത്തെ നീയന്ത്രിക്കുന്നത് അംബാനിമാരും അദാനിമാരുമാണ്. കോവിഡ് പ്രതിസന്ധിയിലും പ്രകൃതിക്ഷോഭത്തിലും സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്ലാ മേഖലകളേയും കൊള്ളയടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം നരകതുല്യമാക്കുകയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment