ഓണാശംസകൾ നേർന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രമേശ് ചെന്നിത്തല ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു. കോവിഡ് മഹാമാരിയുടെ ഭീഷണിയില്‍ നിന്ന് മനുഷ്യരാശി ഇനിയും മോചിതമായിട്ടില്ല. കേരളത്തിലാകട്ടെ കോവിഡ് വ്യാപനം ഇപ്പോഴും തീവ്രമായി തുടരുന്നു. ഈ വിഷമഘട്ടത്തിലും പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായാണ് ഓണം വന്നെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍  ഓണം നമുക്ക് കരുത്തു പകരട്ടെ എന്ന് രമേശ് ചെന്നിത്തല ആശംസിച്ചു.

Related posts

Leave a Comment