Connect with us
48 birthday
top banner (1)

Politics

മന്ത്രിമാരെ മാറ്റിയതു കൊണ്ട് സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് കിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Avatar

Published

on


ഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവനിലാണ്. ആയിരം അടി ദൂരെ നിന്നേ മുഖ്യമന്ത്രി ജനങ്ങളെ കാണൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

രണ്ടു പാവങ്ങളെ പറഞ്ഞുവിട്ട് പുതിയ രണ്ടുപേര്‍ വരുന്നു എന്നല്ലാതെ, ഇതിന് ഒരു പ്രധാന്യവുമില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഗവണ്‍മന്റ് ജനങ്ങളുടെ മുന്നില്‍ വളരെയേറെ വഷളായി ക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്

Published

on


ഷിംല: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്ത് വരുന്നത്. ഇതിനും മുമ്പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.

ഇതാദ്യമായല്ല തനിക്ക് രാഷ്ട്രീയപ്രവേശനത്തിന് ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടന്‍ തനിക്ക് മത്സരിക്കാന്‍ സീറ്റും ലഭിച്ചു. തന്റെ പിതാവ് മൂന്നുതവണ എം.എല്‍.എയായ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തനിക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും കങ്കണ പറഞ്ഞു.

Advertisement
inner ad

തന്റെ പിതാവിനും സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പാഷനോടെ മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍. അഭിനേതാവ്, കഥാകൃത്ത്, ഡയറക്ടര്‍ എന്നീ ചുമതലകളെല്ലാം സിനിമയില്‍ വഹിച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയജീവിതമാണ്. ഇവിടെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരും. സിനിമ ജീവിതം കുറച്ചു കൂടി എളുപ്പമാണ്. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണെന്നും കങ്കണ പറഞ്ഞു.

നേരത്തെ എം.പിയായതിന് പിന്നാലെ തന്നെ കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഛണ്ഡിഗഢ് വിമാനത്താവളത്തില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ കങ്കണയെ ത

Advertisement
inner ad
Continue Reading

Delhi

പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

Published

on

ഡല്‍ഹി: ജമ്മു കശ്മീരില്‍ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഉത്തരം ആവശ്യപ്പെടുവെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് മോദി സര്‍ക്കാറിന്റെ കീഴില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവഹിക്കുന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് പ്രതികരണമറിയിക്കുന്ന തിരക്കിലാണ് മോദിയെന്നും അതിനാല്‍ ജമ്മു കശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുല്‍ ‘എക്‌സി’ലിട്ട പോസ്റ്റില്‍ ആഞ്ഞടിച്ചു. രിയാസി, കത്വ,ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ആക്രമണങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്ക് ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞതായും കശ്മീര്‍ താഴ്‌വരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ബി.ജെ.പി തയ്യാറായില്ല എന്നത് അവരുടെ ‘നയാ കാശ്മീര്‍’ എന്നതിന്റെ തെളിവാണെന്നും തുറന്നടിച്ചു.

Advertisement
inner ad
Continue Reading

Kerala

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും

Published

on

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും.തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ മുഴുവന്‍ കൈമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ പ്രതികള്‍ക്ക് കൈമാറാന്‍ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

Advertisement
inner ad

കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഈ തര്‍ക്കമാകും പരിഗണിക്കുക. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും കോടതി തള്ളിയിരുന്നു.വിചാരണ ആരംഭിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പിന്നീട് കോടതി സമീപിച്ചു.തുടരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്‍കിയതിനെ പിന്നാലെയാണ് തടസ്സ ന്യായങ്ങള്‍ പ്രതികള്‍ ഉന്നയിക്കുന്നത്. കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്

Advertisement
inner ad
Continue Reading

Featured