News
പിണറായി ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയൻ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ ജനവികാരം ആഞ്ഞടിക്കുന്നതിന്റെ സൂചനയാണ് സമരത്തിലെ പങ്കാളിത്തം എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കെഎസ്ആർടിസിയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് മാസംതോറും ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ധൂർത്തിൽ ഒട്ടും കുറവുമില്ല. കഴിഞ്ഞ ഭരണകാലത്ത് പ്രതിപക്ഷം ഉയർത്തിയ ഓരോ അഴിമതികളും ശരിയാണെന്ന് കാലം തെളിയിച്ചു. ഓരോ അഴിമതി പ്രതിപക്ഷം പുറത്തുകൊണ്ടുവരുമ്പോഴും അത് ഉപേക്ഷിച്ച് സർക്കാർ ഓടിയൊളിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ ഏറ്റവും വലിയ അവാർഡ് കിട്ടേണ്ട സ്ഥിതിയിലേക്കാണ് ഈ സർക്കാർ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News
ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി ‘ഓപ്പണ്‍എയര്‍’ മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയ്യതികളില്‍ ക്രൗണ്‍ പ്ലാസയില്‍
കൊച്ചി: ബീറ്റ് സംഗീതപ്രേമികള്‍ക്ക് ആവേശം പകരാന്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി ‘ഓപ്പണ്‍എയര്‍’ മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയ്യതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ജര്‍മനി, ബ്രസീല്‍, ഉെക്രയില്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓലിവര്‍ ഹണ്ട്മാന്‍, മഗ്ദെലന, മാഷ വിന്‍സെന്റ്, ഒലി ക്ലാര്‍സ്, സില്‍വര്‍ഫോക്സ് തുടങ്ങിയവര്‍ക്കൊപ്പം ബുള്‍സ് ഐ, സീക്വല്‍, ഡിജെ ശേഖര്‍, അഖില്‍ ആന്റണി, പള്‍സ് മോഡുലേറ്റര്‍, ബീറ്റ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദര്‍ പരിപാടിയില്‍ മാറ്റുരയ്ക്കും.
യുവജനങ്ങളായ വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പണ്‍എയര്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്. ലോക പ്രശസ്തരും പ്രാദേശിക പ്രതിഭകളുമായ ബീറ്റ് സംഗീതവിദഗ്ധരെ ഒരുമിച്ചുകൊണ്ടു വന്ന് വിദേശികളായ യുവജനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് ഓപ്പണ്‍എയര്‍ മ്യൂസിക് ഫെസ്റ്റിവെല്‍ ലക്ഷ്യമിടുന്നത്. 2022ല്‍ കൊല്ലം ജഡായു പാറയില്‍ സംഘടിപ്പിച്ച സര്‍ക്കിള്‍ ഷോ മികച്ച സ്വീകാര്യത നേടിയിരുന്നു.
യൂ ട്യൂബില്‍ 2.5 മില്ല്യണിലധികം ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിട്ടുള്ളത്. ദുബായ്, ഗോവ എന്നിവിടങ്ങളില്‍ ഇതിനകം ഓപ്പണ്‍എയര്‍ സംഗീതനിശ സംഘടിപ്പിച്ചിട്ടുണ്ട്. ബീറ്റ് സംഗീതം ഇഷ്ടപ്പെടുന്ന കേരളത്തിലെ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകുന്ന ഈ സംഗീതനിശ മികച്ച അവസരമായിരിക്കും തുറന്നിടുന്നത്. ഓപ്പണ്‍എയര്‍ മ്യൂസിക് ഫെസ്റ്റിവെല്ലിന്റെ അടുത്ത എഡിഷന്‍ ദുബായില്‍ നടക്കും. സ്വിഗ്ഗിയുമായി ചേര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഭക്ഷണസ്റ്റാളുകളും, വിവിധ എക്സിബിഷനുകളും ഒരുക്കും. കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേര്‍ക്ക് സംഗീതനിശയില്‍ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകര്‍. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Ernakulam
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65വയസു കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
Featured
പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു
കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login