Connect with us
48 birthday
top banner (1)

Kerala

ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതി; കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തല

Avatar

Published

on

കൊച്ചി: എ.ഐ ക്യാമറയുടെ നിരീക്ഷണത്തിനായി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് നേതാവ് രമേശ്‌ ചെന്നിത്തല. 358 ലാപ്ടോപ്പുകൾ വാങ്ങി, മാർക്കറ്റ് വിലയേക്കാൾ 300 ശതമാനം കൂടുതലിനാണ് വാങ്ങിയത്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരനെ കേസുകളിൽ കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഐഎം തെളിയിക്കട്ടെ. അങ്ങനെ സിപിഐഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured