വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സർക്കാർ തന്നെ നൽകണം : രമേശ്‌ ചെന്നിത്തല


പാലക്കാട് : ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിവൈസുകൾ വാങ്ങി നൽകുന്ന ഉത്തരവാദിത്വം അധ്യാപകരിലേക്ക് തള്ളിവിട്ട് ഒഴിഞ്ഞു നിൽക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യമായ എല്ലാ കുട്ടികൾക്കും സർക്കാർ തന്നെ ഡിവൈസുകൾ വാങ്ങി നൽകുവാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.എ.പി.ടി യൂണിയൻ മുൻ പ്രസിഡന്റും  മുൻ എം.എൽ.എ യുമായ സുകുമാരനുണ്ണി മാസ്റ്ററുടെ സ്മരണയ്ക്കായി നൽകുന്ന സുകുമാരനുണ്ണി സ്മാരക അവാർഡ് കെ.പി.എസ്.ടി.എ  സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ധീന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ പഠനത്തിനായി ആറ് നിർധന വിദ്യാർത്‌ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. 
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. അധ്യാപക നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിലെ അവക്തത മൂലം ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായും തസ്തികാ നിർണയം നടത്തി മുൻകാല പ്രാബല്യത്തോടെ നിയമനാംഗീകാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
വി.കെ ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷതവഹിച്ചു. സുകുമാരനുണ്ണി ട്രസ്റ്റ് ചെയർമാൻ പി.ഹരി ഗോവിന്ദൻ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി സി പ്രദീപ്, ട്രെഷറർ എസ്.സന്തോഷ് കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, എ.തങ്കപ്പൻ, കെ.പി.സി.സി സെക്രെട്ടറിമാരായ പി.വി.രാജേഷ്, ബി.ബാലഗോപാൽ, മുൻ മന്ത്രി വി.സി  കബീർ, കെ.എ ചന്ദ്രൻ എക്സ് എം.എൽ.എ, സി.വി.ബാലചന്ദ്രൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എം.ഷാജു, പി.ജെ ആന്റണി, വി.കെ.അജിത്കുമാർ, എൻ.ജി.ഒ.എ ജനറൽ സെക്രട്ടറി എ.രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബി.സുനിൽ കുമാർ,ജില്ലാ പ്രസിഡന്റ് ഷാജി.എസ്.തെക്കേതിൽ, കെ.അബ്ദുൽ മജീദ്, പി.കെ.അരവിന്ദൻ, നിസ്സാം ചിതറ, എൻ.ശ്യാം കുമാർ, വി.കെ.കിങ്ങിണി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment