Kerala
പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറണം, സ്പീക്കര്‍ക്ക് കത്ത് നല്‍കി- രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്‍റെയും ചര്‍ച്ച ചെയ്തതിന്‍റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്.ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്‍റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും 234 ദിവസം നിയമസഭ സമ്മേളിച്ച 13 മത് കേരള നിയമസഭയില്‍ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭ) 191 അടിയന്തിര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അത് പോലെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ( 14-ാം കേരള നിയമസഭ)2 016 – 2021 കാലഘട്ടത്തിലെ 174 അടിയന്തിര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണം എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഇത് വരെയുള്ള കാലയളവില്‍ (15 മത് കേരള നിയമസഭ) 8 സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തിര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയത്.ആ പതിനൊന്ന് എണ്ണത്തില്‍ ഇപ്പോള്‍ നടക്കുന്ന 8 മത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങള്‍. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇപ്പറയുന്ന ആറ് അടിയന്തിര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ് അതുകൊണ്ട് സ്പീക്കര്‍ സര്‍ക്കാരിന്‍റെ വക്താവായി മാത്രം ചുരുങ്ങരുതെന്നും രമേഷ് ചെന്നിത്തല ചൂണ്ടിക്കാട്ടി.ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്‍റെ റിക്കോര്‍ഡ് ഇനി സ്പീക്കര്‍ ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തലയുടെ കത്തിന്‍റെ പൂര്‍ണ്ണരൂപം
ബഹു സ്പീക്കര്‍,
15-ാം കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ നിയമസഭാ ചട്ടം 50 പ്രകാരം പ്രതിപക്ഷാംഗങ്ങള്‍ അവതരണാനുമതി തേടി നോട്ടീസ് നല്‍കിയിരുന്ന ചരക്കുകളുടേയും, സേവനങ്ങളുടേയും സംസ്ഥാനന്തര നീക്കത്തിലൂടെ ലഭിക്കുന്ന നികുതി (IGST) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന വിഷയവും, കെഎസ്ആര്‍ടിസി യില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ വേതനം ഉറപ്പ് നല്‍കാത്ത പ്രശ്‌നവും, ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ചേര്‍ന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദ്ദിച്ച പ്രശ്‌നവും,തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ഉണ്ടായ പരാജയം സംബന്ധിച്ചും ഉള്ള നോട്ടീസുകള്‍ക്ക് ഓരോ കാരണങ്ങള്‍ പറഞ്ഞ് അവതരണാനുമതി തേടുന്നതില്‍ നിന്നും തടഞ്ഞ അങ്ങയുടെ നടപടി പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതും പുതിയ കീഴ്‌വഴക്കം സൃഷ്ട്ടിക്കുന്നതും ആണ്.13-ാം കേരള നിയമസഭയുടെ 12-ാം സമ്മേളന കാലത്ത് 02.12.2014 ന് സഭയില്‍ ചോദ്യോത്തര വേളയില്‍ 20 മിനിട്ട് ചര്‍ച്ച ചെയ്ത LNG പ്രോജക്ട് വിഷയം 11.12.2014 ല്‍ ശ്രീ. എസ്.ശര്‍മ്മയ്ക്ക് അടിയന്തിര പ്രമേയമായി കൊണ്ടുവന്ന് അവതരണാനുമതി തേടുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
It is the absolute privilege of the Legislature and Members thereof to discuss and deliberate all matters pertaining to the governance of the coutnry and its people. Freedom of Speech on the floor of the House is the essence of parliamentary democracy * while applying the retsrictions regarding the rule of sub judice, it has to be ensured that primary right of freedom of speech is not unduly impaired to the prejudice of the Legislaturs (Kaul and Shakdher page 1190, 1191) എന്ന കാര്യം അടിയന്തിര പ്രമേയ നോട്ടീസുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം നല്‍കുന്ന കീഴ്‌വഴക്കം ആണ് നമ്മുടെ സഭയില്‍ ഉണ്ടായിരുന്നത്.
Rule of Subjudice has application only during the period when the matter is under active consideration of court of law എന്ന കാര്യം പോലും പരിഗണിക്കാതെ നോട്ടീസുകള്‍ പ്രാഥമിക ഘട്ടത്തില്‍ തളളുന്നത് എക്‌സിക്യൂട്ടീവിനെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപത്തിന് കൂടൂതല്‍ ബലം പകരുന്നതിന് മാത്രമേ ഉപകരിക്കൂ.237 ദിവസം സമ്മേളിച്ച 13-ാം കേരള നിയമസഭയുടെ കാലയളവില്‍ ലഭിച്ച 191 അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 7 എണ്ണത്തിന് മാത്രമാണ് അംഗത്തെ കേള്‍ക്കാതെ അനുമതി നിഷേധിച്ചിട്ടുള്ളത്.ഇതിനകം 110 ദിവസം മാത്രം സമ്മേളിച്ച 15-ാം കേരള നിയമസഭയില്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 11 എണ്ണത്തിന് സഭയില്‍ പരാമര്‍ശിക്കാതെ അവതരണാനുമതി നിഷേധിക്കുകയോ / പരാമര്‍ശിച്ചതിനുശേഷം അവതരണാനുമതി തേടിയ അംഗത്തിന് പ്രസംഗിക്കാനുള്ള അനുമതിമതി പോലും നല്‍കാതെ നിഷേധിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് തികച്ചും ദൗര്‍ഭാഗ്യകരവും, പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ നിഷേധവുമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതിനുള്ള എക്‌സിക്യുട്ടീവിന്റെ നീക്കത്തിന് എതിരെ അങ്ങ് ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
രമേശ് ചെന്നിത്തല
Alappuzha
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമംഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.
Featured
അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന തട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തുർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.
Featured
ട്രെയിനപകടം : 14 മലയാളികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും

കൊല്ലം: ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവരെ നോർക്ക ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു. ഇവരിൽ മൂന്നു പേർ ഇന്ന് (ജൂൺ 4 ) രാത്രിയിൽ പുറപ്പെടുന്ന ട്രിവാണ്ട്രം മെയിലിലും, ബാക്കിയുളളവർക്ക് മാംഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിലെത്തും. ഇവരിൽ പരിക്കേറ്റ ഒരുയാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയിൽ നിന്നും ലഭ്യമാക്കിയിരുന്നു.
അപകടത്തെതുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാൻ ഭൂവ നേശ്വറിൽ എത്തി സന്ദർശിച്ച് വിമാന ടിക്കുകൾ കൈമാറി. നാളെ (ജൂൺ 5 ) വിമാനമാർഗ്ഗവും നാട്ടിലെത്തിക്കും. ഭുവനേശ്വറിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ബംഗലൂരു വഴി നാളെ രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നിവരാണിവർ. തൃശ്ശൂർ സ്വദേശികളാണ്.
ഓൾ ഇന്ത്യാ മലയാളി അസ്സോസിയേഷൻ പ്രതിനിധികളായ ചന്ദ്രമോഹൻ നായർ, വി. ഉദയ്കുമാർ, രതീഷ് രമേശൻ, സോണി.സിസി, കെ.മോഹനൻ എന്നിവർ സഹായങ്ങൾ ലഭ്യമാക്കുന്നതിന് സഹായം നൽകി. ഭുവനേശ്വർ എയിംസിലെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൂടിയായ ഡോ.മനു ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകാനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. അപകടത്തിൽപെട്ട കേരളീയരെ നാട്ടിൽതിരിച്ചെത്തിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ മുംബൈ, ബംഗലൂരു, ചെന്നൈ എൻ ആർ.കെ ഓഫീസർമാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റർ മാനേജർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ പെട്ട കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെയോ, യശ്വന്ത്പൂർ ഹൗറാ സുപ്പർഫാസ്റ്റ് ട്രെയിനിലേയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗലുരു എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ) എന്നീ നമ്പറുകളിലോ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login