കേരളത്തിലെ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ അവസ്ഥയിൽ – രമേശ്‌ ചെന്നിത്തല

പാലക്കാട് : കേരളത്തിലെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. നല്ലൊരു ശതമാനം വിദ്യാർഥികൾക്കും പഠിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത സാഹചര്യമാണുള്ളത്. ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ സമ്പൂർണ പരാജയമാണ്. വാചകമടി അല്ലാതെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment