കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഓര്‍ഡിനന്‍സ് രാജെന്ന് വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഓര്‍ഡിനന്‍സ് രാജെന്ന് വിമര്‍ശനവുമായി രമേശ് ചെന്നിത്തല. നിയമസഭയെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സിലൂടെ ഭരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ശീലമാക്കിയിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിസന്ധി കാലഘട്ടത്തില്‍ നിയമസഭ കൂടാന്‍ കഴിയാത്ത കാലയളവില്‍ അടിയന്തരമായി നിയമങ്ങള്‍ കൊണ്ട് വരുവാന്‍ വേണ്ടി ആണ് ഓര്‍ഡിനന്‍സ് എന്ന പ്രത്യേക വ്യവസ്ഥ നമുക്കുള്ളത്. പക്ഷേ, ഈ വ്യവസ്ഥ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. 34 ഓര്‍ഡിനന്‍സ് ആണ് ഈ സര്‍ക്കാര്‍ ഈ കാലയളവില്‍ പ്രഖ്യാപിച്ചത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത് ഒരു ശീലമാക്കി ഇരിക്കുന്നു സര്‍ക്കാര്‍. ഈ ഓര്‍ഡിനന്‍സ് എല്ലാം നിയമമായി മാറ്റുവാന്‍ ഇപ്പോള്‍ കൂടിയ നിയമസഭാ സമ്മേളനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു. നിയമസഭയില്‍ ഒരു ചര്‍ച്ച പോലും ഇല്ലാതെ പ്രഖ്യാപിച്ച പല ഓര്‍ഡിനന്‍സും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് ചെന്നിത്ത ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചു.

Related posts

Leave a Comment