ജോയി മാളിയേക്കലിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

കോൺഗ്രസ് നേതാവും , ഡികെറ്റിഎഫ്. സംസ്ഥാന പ്രസിഡന്റുമായിരുന്ന ജോയി മാളിയേക്കലിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നിസ്വാർത്ഥസേവകനായിരുന്നു ജോയി മാളിയേക്കൽ. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ആഴത്തിലുള്ള ആത്മബന്ധം ജോയി കാത്തുസൂക്ഷിച്ചിരുന്നു. ജോയിയുടെ വേർപാട് വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment