“രാക്ഷസ രാവണൻ.” വീഡിയോ ഗാനം റിലീസ്

പ്രശസ്ത നടൻ
രാജേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോജൻ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
” രാക്ഷസ രാവണൻ ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ധന്യ പ്രദീപ് ടോം എഴുതി വരികൾക്ക് പ്രദീപ് ടോം സംഗീതം പകരുന്ന് മധു ബാലകൃഷ്ണൻ ആലപിച്ച “ദൂരെ…..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഇക്കോ നെറ്റ് ഫിലിംസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനു നായർ നായികയാവുന്നു.
ബിനീഷ് ബാസ്റ്റിൻ,പി ബാലചന്ദ്രൻ,സാജൻ പള്ളുരുത്തി,കൃഷ്ണ,ജയശങ്കർ,ജിനു കോട്ടയം,പോളി വത്സൻ,മോളി കണ്ണമാലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ടിപ്പർ ലോറി ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെയാണ് രാജേഷ് ശർമ്മ അവതരിപ്പിക്കുന്നത്
അശോക് സൂര്യ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജോജൻ ജോസഫിന്റെ വരികൾക്ക് അനിൽ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് കൊടുങ്ങല്ലൂർ,കല-സുബെെർ സിന്ധഗി,
മേക്കപ്പ്-അഭിലാഷ് വലിയകുന്ന്,വസ്ത്രാലങ്കാരം-ബുസി ബേബി ജോൺ,
സ്റ്റിൽസ്-അമൽ സി എസ്,
പരസ്യക്കല-ട്ടെെജോ ജോൺ,എഡിറ്റർ-വിഷ്ണു ശങ്കർ,സ്റ്റുഡിയോ-മിറാക്കിൾ സ്റ്റുഡിയോ ഹൗസ്,

Related posts

Leave a Comment