മാനസ കൊലപാതകം ; പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കോതമംഗലം: ദന്ത ഡോക്ടർ മാനസയെ കൊല്ലാനുപയോഗിച്ച തോക്ക് വില്പന നടത്തിയ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും. ബീഹാർ സ്വദേശികളായ സോനുകുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇവരെ വിമാന മാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുക.നാളെ പ്രതികളെ കോതമംഗലം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രെറ്റിന് മുൻപിൽ ഹാജരാക്കും. പ്രതികളെ പിടികൂടുന്നതിന് ബീഹാർ പോലീസും നിർണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ 35000 രൂപമുടക്കി രാഖിൽ തോക്ക് വാങ്ങിയതിന് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

അതേസമയം പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ വില്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.പ്രതികളുടെ മൊബൈൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. രഖിലിൻ്റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

Related posts

Leave a Comment