ഭാരത് ബന്ദ് വലിയ വിജയം : സമരക്കാരോട് നന്ദി പറഞ്ഞ് രാകേഷ് ടികായത്

കേന്ദ്രസർക്കാരിന്റെ കാർഷിക നയത്തിനെതിരെ ഇന്ന് നടത്തിയ ഭാരത് ബന്ദ് വലിയ വിജയമായി എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കേവലം മൂന്നു സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കും എന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുഖത്തടിയാണ് ഇന്നത്തെ ഭാരത് ബന്ദിന് രാജ്യം ഒട്ടാകെ കിട്ടിയ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ് കർഷകരുടെ സമരം എന്ന് പറഞ്ഞവർ ഈ രാജ്യം മുഴുവൻ ഇന്ന് കർഷകർക്കൊപ്പം നിൽക്കുന്നത് കണ്ണുതുറന്നു കാണണമെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു .

“സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വലിയ വിജയമായി. രാജ്യമെമ്പാടുമുള്ള കർഷകർ തെരുവുകളിലേക്കിറങ്ങി അവരുടെ രോക്ഷം പ്രകടിപ്പിച്ചു.ഭാരത് ബന്ദിനോടനുബന്ധിച്ച സമരപരിപാടികൾ സമാധാനപരമായി പൂർത്തിയാക്കിയതിന് സമരക്കാരോട് നന്ദി . കാര്യമായ അക്രമസംഭവങ്ങളൊന്നും എവിടെയും ഉണ്ടായിട്ടില്ല. അതിന് ഈ നാട്ടിലെ തൊഴിലാളികളോടും പൗരന്മാരോടും കൂടി കർഷകർ നന്ദി പറയുകയാണ്,തിങ്കളാഴ്ചയിലെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചിരുന്നു. പഞ്ചാബും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിൽ പല സ്ഥലങ്ങളിലും സമരക്കാർ ദേശീയപാതകളും റെയിൽവേ ട്രാക്കുകളും ബ്ലോക്ക് ചെയ്തു. കുറച്ചുപേർക്ക് ബന്ദ് കാരണം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് അറിയാം കർഷകർക്ക് വേണ്ടി അതെല്ലാം മറക്കണം “. 10 മണിക്കൂർ നീണ്ടുനിന്ന രാജ്യവ്യാപക സമരത്തിന്റെ സമാപനചടങ്ങിൽ രാകേഷ് ടികായത് പറഞ്ഞു .

സമരം 10 മാസം പിന്നിടുന്ന ഘട്ടത്തിലാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

Related posts

Leave a Comment