രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ ; വൈകുന്നേരം വോട്ടെണ്ണും

തിരുവനന്തപുരം : മുന്നണി മാറ്റത്തിന് പിന്നാലെ കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. എൽ ഡി എഫ് സ്ഥാനാർഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്.
ഡോ. ശൂരനാട് രാജശേഖരനാണ് യു ഡി എഫ് സ്ഥാനാർഥി. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയിക്കാനാകും. ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുമണിവരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം എൽ എമാർ വോട്ടു രേഖപ്പെടുത്തുക. വോട്ടെടുപ്പ് പൂർത്തിയായ ശേഷം വൈകുന്നേരം അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കും.
കോവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ എം എൽ എമാർക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കിയട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് വരാണാധികാരി. 140 എം എൽ എമാരിൽ 71 പേരുടെ പിന്തുണ ലഭിക്കുന്നയാൾ വിജയിക്കും.

Related posts

Leave a Comment