ന​രേ​ന്ദ്ര​മോ​ദി 24 കാ​ര​റ്റ് സ്വർണം , സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് രാ​ജ്‌​നാ​ഥ് സിം​ഗ് ; സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾവർഷം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ​യാ​ത്ര മാ​നേ​ജ്‌​മെ​ൻറ് സ്‌​കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ൾ പി​ന്നി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​തൃ​ത്വം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൻറെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.രാ​ജ്‌​നാ​ഥ് സിംഗിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ ആയി നിറയുകയാണ്.

Related posts

Leave a Comment