വീണ്ടും കരുതലായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

വീട്ടിലെ സാമ്പത്തിക പ്രയാസം മൂലം വിദ്യാഭ്യാസം മുടങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ എത്തിച്ചു നൽകി രാജിവ് യൂത്ത് ഫൗണ്ടേഷൻ. ചെന്നീർക്കര പഞ്ചായത്തിലെ പുനരധിവാസ കോളനിയിലെ ദിവസവേദന ക്കാരനായ ഗൃഹനാഥനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ ഒരു മാധ്യമപ്രവർത്തകനിലൂടെയാണ് രാജിവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അറിയുന്നത്. ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത, ഒറ്റമുറി വീട്ടിലെ ദുരിതാവസ്ഥ മനസ്സിലാക്കിയ അവർ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് അടിയന്തരമായി മൊബൈൽഫോണുകൾഎത്തിച്ചു നൽകുകയായിരുന്നു. തുടർന്നും അവരെ സഹായിക്കാനുള്ള പരിശ്രമത്തിലാണ് സംഘം.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ,ജിതിൻ ജെയിംസ്, ബിനോജ് തെന്നാടൻ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment