രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

നെടുമ്പാശ്ശേരി: യൂത്ത് കോൺഗ്രസ്‌ നെടുമ്പാശ്ശേരി മണ്ഡലത്തിന്റെ കീഴിൽ വാർഡ് 16 ൽ രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആയി ബേസിൽ ജോജിയെയും വൈസ് പ്രസിഡന്റുമാരായി ശ്വേത മോഹനൻ, മരിയ ഷിബു എന്നിവരെയും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ്‌ ആലുവ നിയോജക മണ്ഡലം സെക്രട്ടറി എയ്ജോ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിജി സുരേഷ്, മുൻ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജിസ് തോമസ്, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ എ കെ ധനേഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ.ജോബി വർഗീസ്, എൽദോ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment