രാജീവ് ഗാന്ധി രക്തസാക്ഷിത്വ വാർഷകം ഇന്ന്, എകെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ 31-ാം വാർഷികം കെപിസിസിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. ഇന്നു രാവിലെ 10ന് ഇന്ദിരാഭവനിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും. യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി മുൻ അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പുഷ്പാർച്ചന നടത്തിയ ശേഷം പ്രാർത്ഥനാ ഗീതത്തോടെയാവും പരിപാടി ആരംഭിക്കുക.
ഇന്ത്യയുടെ യുവ പ്രധാനമന്ത്രിയായിരുന്ന രാജീവ് ​ഗാന്ധിയെ അനുസ്മരിക്കുന്നതിനു സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 14 ഡിസിസികളും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളും പ്രിയ നേതാവിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കെഎസ്‌യു- യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ രക്തദാനം നിർവഹിക്കും. മഹിളാ കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിലും വിവിധ കേന്ദ്രങ്ങളിൽ രാജാവ് ​ഗാന്ധിയെ അനുസ്മരിക്കുമെന്ന് പ്രസിഡന്റ് ജെബി മേത്തർ എംപി അറിയിച്ചു.

Related posts

Leave a Comment