രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ

ഡൽഹി : രാജ്യത്തെ കായികതാരങ്ങൾക്കുള്ള പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് പേരുമാറ്റി കേന്ദ്രസർക്കാർ.ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ ഖേല്‍ രത്ന അവാര്‍ഡ് നല്‍കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്നും അത് കണക്കിലെടുത്താണ് പേരുമാറ്റമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ധ്യാന്‍ ചന്ദ് ഇന്ത്യയുടെ മുന്‍നിര കായികതാരങ്ങളില്‍ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് അദ്ദേഹം അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഉചിതമാണ്’. പ്രധാനന്ത്രി ട്വിറ്ററിൽ പറഞ്ഞു.

Related posts

Leave a Comment