” ഹൃദയത്തിലാണ് രാജീവ്ജി ” യുവജന പ്രതിഷേധ സദസ്സുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

പത്തനംതിട്ട: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.പി.സി.സി ജന:സെക്രട്ടറി കെ.ശിവദാസൻനായർ പറഞ്ഞു.രാജീവ് യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച “ഹൃദയത്തിലാണ് രാജീവ്ജി ” യുവജന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്ത്ര സാങ്കേതിക മേഖലയിൽ സുശക്തമായ ഭാരതം സമ്മാനിച്ച രാജീവ് ഗാന്ധിയോടുള്ള കടുത്ത അനാദരവാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ചെയർമാൻ നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷമീർ തടത്തിൽ, യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ് ജിബിൻചിറക്കടവിൽ,ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ബിജോയ് റ്റി മാർക്കോസ് എൻ.എസ്.യു.ഐ മുൻ മാദ്ധ്യമ വിഭാഗം കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ, നിസാം.യു, കോന്നി നിയോജക മണ്ഡലം ചെയർമാൻ റിനോ മാത്യൂ മുളകുപാടം, കെ.എസ്.യു അടൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജോബിൻ.കെ.ജോസ്,യൂത്ത്കോൺഗ്രസ്സ് ആറന്മുള അസംബ്ലി വൈസ്പ്രസിഡൻ്റ് മുഹമ്മദ് റാഫി, ഇരവിപേരൂർ മണ്ഡലം ചെയർമാൻ രെഞ്ചിതോമസ്,മുഹമ്മദ് സുഹൈൽ, മുഹമ്മദ് റോഷൻ ,സതീഷ് കുമാർ, രെഞ്ചു സതീഷ്എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment