രാജീവ് ഗാന്ധി അനുസ്മരണം നടത്തി


പള്ളിപ്പുറം : യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നു പള്ളിപ്പുറം ഗ്രേസ് വില്ലായിലെ അമ്മമാരോടൊപ്പം രാജീവ് ഗാന്ധി അനുസ്മരണം ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട്‌ ജാസ്‌മോൻ മരിയാലയം അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ജില്ലാ കോൺഗ്രസ്‌ കമ്മറ്റിയുടെ മുൻ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ്‌ ഉത്ഘാടനം ചെയ്തു, യോഗത്തിൽ വെച്ച് ഓൺലൈൻ പഠനത്തിനു കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവഹസമിതി അംഗം കെ എം പ്രസൂൺ, യൂത്ത് കോൺഗ്രസ്‌ വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട്‌ വിവേക് ഹരിദാസ്,ജനറൽ സെക്രട്ടറി ഷിജിത്ത്,യൂത്ത് കോൺഗ്രസ്‌ പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട്‌ പോൾ ജോസ്, ജനറൽ സെക്രട്ടറി നീനു ജോസ്, കോൺഗ്രസ്‌ നേതാക്കന്മാരായ വിൻസെന്റ് കെ എ, അയിൻസ്റ്റീൻ ആന്റണി എന്നിവർ പ്രസംഗിച്ചു. അമ്മമാരൊന്നിച്ചുള്ള സ്നേഹ വിരുന്നോടുകൂടി രാജിവ് ഗാന്ധി അനുസ്മരണയോഗം അവസാനിച്ചു

Related posts

Leave a Comment