രാജേഷിന്റെ ആഗ്രഹം സഫലമായി ആറാമത്തെ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറിയത് എം എൽ എ

കാലടി. പെൻസിൽ ലെഡിൽ കരവിരുത് തെളിയിച്ച് 6 ലോക റെക്കോർഡുകൾ നേടിയ കെ.ആർ രാജേഷിന് ഞായറാഴ്ച തന്റെ ആഗ്രഹം സഫലമായ ദിനമായിരുന്നു. തനിക്ക് ലഭിച്ച 6 -മത്തെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റും, മെഡലും തനിക്ക് ഏറെ ഇഷ്ടപ്പെട്ട എം.എൽ.എ.
റോജി എം. ജോണി ൽ നിന്ന് ഏറ്റുവാങ്ങണമെന്ന രാജേഷിന്റെ ആഗ്രഹം ഇതറിഞ്ഞ എം എൽ എ നേരിട്ട് വീട്ടിലെത്തി ഈ ചിത്രകലാ അദ്ധ്യാപകന്റെ ആഗ്രഹം സഫലമാക്കി.രാജേഷിന്റെ കലാസൃഷ്ടികൾ എം.എൽ.എ. കാണുകയും യുവപ്രതിഭയെ
അഭിനന്ദിക്കുകയും ചെയ്തു.

വീക്ഷണം പത്രത്തിൽ വന്ന വാർത്ത


രാജേഷിന്റെ മുന്നോട്ടുള്ള കലാജീവിതത്തിന് എല്ലാവിധ പിന്തുണയും എം.എൽ.എ.ചടങ്ങിൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
റെന്നി പാപ്പച്ചൻ രാജേഷിന് മെമെന്റോ നല്കി ചടങ്ങിൽ ആദരിച്ചു.
കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം കെ.വി.മുരളി,
പഞ്ചായത്ത് പ്രസിഡന്റ്
എം പി ആൻറണി, അഡ്വ.കെ.ബി സാബു,
സാംസൺ ചാക്കോ,
ജോയ് പോൾ,
തച്ചിൽ ജോർജ്, ബിനോയ് കൂരൻ,
സെബാസ്റ്റ്യൻ പാലിശ്ശേരി,
എ.എ.യാക്കോബ്,
തോമസ് പാടശ്ശേരി, ജോയ് പൂണോളി, എന്നിവർ പങ്കെടുത്തു

Related posts

Leave a Comment