Connect with us
head

Cinema

രാജേഷ് മാധവൻ ഇനി സംവിധായകൻ ; ചിത്രം ‘പെണ്ണും പൊറാട്ടും’

മണികണ്ഠൻ കെ പേരലി

Published

on

ചലച്ചിത്രതാരവും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ സംവിധാനത്തിലേക്ക്.
‘ന്നാ താൻ കേസ്‌ കൊട്‌’ സിനിമയുടെ  നിർമ്മാതാവ്‌ സന്തോഷ് ടി കുരുവിളയും രാജേഷ് മാധവനും ഒന്നിക്കുന്ന ‘പെണ്ണും പൊറാട്ടും’ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി.

‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച് രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍റേയും നിർമ്മാതാവിന്‍റേയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ‘പെണ്ണും പൊറാട്ടും’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവന്നിരിയ്ക്കുന്നത്.

Advertisement
head

‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌. അഭിനയരംഗത്ത്‌ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ എന്നതിലുപരി,‌ ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻവിജയം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ്‌ ശ്രീ രാജേഷ് മാധവൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ്  ‘പെണ്ണും പൊറാട്ടും’.

മലയാളത്തിലെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളുടേയും മികച്ച അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളുടേയും നിർമ്മാതാവാണ് സന്തോഷ് ടി. കുരുവിള. ഡാ തടിയാ, മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഇദ്ദേഹം. മോഹൻലാൽ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ സഹനിർമ്മാതാവായിരുന്ന സന്തോഷ് ടി. കുരുവിള പതിനാലോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടേയും ഭാഗമായ ഇദ്ദേഹം ഒട്ടേറെ പുതുമുഖങ്ങളെ അഭിനയ രംഗത്തും സംവിധാന രംഗത്തും സിനിമയിലെ മറ്റ് ഒട്ടനേകം മേഖലകളിലും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

Advertisement
head

‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്‍റെ രചന ശ്രീ രവിശങ്കറാണ് നിർവ്വഹിച്ചിട്ടുള്ളത്. ഭീഷ്മപർവ്വം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ കോറൈറ്റർ കൂടിയായിരുന്നു. അദ്ദേഹം. സബിൻ ഉരാളുകണ്ടിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സീ യു സൂൺ എന്ന ഒ.ടി. ടി. ട്രെൻഡിംഗ് സിനിമയുടെ സിനിമട്ടോ ഗ്രാഫറായ ഇദ്ദേഹം മാലിക്ക്, ബദായി ഹോ, ശ്യാം സിംഘ് റോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

‘പെണ്ണും പൊറാട്ടും’ പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുന്നതാണെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചു. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: സ്നേക്ക്‌ പ്ലാന്റ്‌.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Featured