ഓർമയിൽ ഇന്ന് : യൂണിവേഴ്സൽ ഇമ്യുണൈസേഷൻ പ്രോഗ്രാം നിലവിൽ വന്നു

രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണവും ചിന്താപൂര്‍ണ്ണവുമായ ഇടപെടല്‍ തലമുറകളുടെ ജീവന്‍ രക്ഷിച്ചതിന്റെ ഓര്‍മ്മദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച ദിനം. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുകയും സൗജന്യമാക്കുകയും ചെയ്യുകയും രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഇത് ലഭ്യമാക്കുകയുയം ചെയ്തതിന് തുടക്കം കുറിച്ച സുദിനം. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം എന്ന പേരില്‍ രാജീവ് ഗന്ധിയുടെ നേതൃത്വത്തില്‍ 1985ലാണ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് സാര്‍വത്രികമാക്കിയത്.

2.67 കോടി കുഞ്ഞുങ്ങള്‍ക്കും 2.9 കോടി ഗര്‍ഭിണികള്‍ക്കും പ്രതിവര്‍ഷം പ്രതിരോധകുത്തിവെപ്പ് തികച്ചും സൗജന്യമായി നല്‍കുവാന്‍ ഇന്ന് രാജ്യത്തിന് സാധിക്കുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്തിലെ ജനതയ്ക്ക് മുഴുവന്‍ എത്തിക്കുവാന്‍ ഇപ്പോഴും സാധിക്കാത്ത നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ പേരില്‍ നടത്തുന്ന അവകാശവാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജീവ് ഗാന്ധിസര്‍ക്കാറിന്റെ ഈ നടപടി നിശ്ശബ്ദ വിപ്ലവമായി പരിഗണിക്കപ്പെടേണ്ടതാണ്.യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ മറ്റ് നേട്ടങ്ങള്‍ ഇനി പറയുന്നു.

5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയ്ക്കുന്നതില്‍ വന്‍ വിജയമായി ഇത് മാറി.ലോകാരോഗ്യ സംഘടന ഇന്ത്യയെ ലോകത്തിന് മുന്നിലെ അഭിമാനം എന്ന് വിശേഷിപ്പിച്ചു.12 വാക്‌സിനുകള്‍ തികച്ചും സൗജന്യമായി ഈ പദ്ധതിക്ക് കീഴില്‍ നല്‍കി വരുന്നു.

ഡിഫ്തീരിയ, പെര്‍ടുസിസ്, ടെറ്റനസ്, പോളിയോ, മീസില്‍സ്, റുബെല്ല, ബാല ടി ബി, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫീലസ് ഇന്‍ഫ്‌ളുവന്‍സ് ടൈപ് ബി മൂലമുള്ള ന്യുമോണിയ തുടങ്ങിയ അസുഖങ്ങളെ അതിജീവിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

റോട്ടവൈറസ് ഡയേറിയ, ന്യൂമോകോക്കല്‍ ന്യുമോണിയ എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പും ഇപ്പോള്‍ നല്‍കി തുടങ്ങി.യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം നിലവില്‍ വന്നു

Related posts

Leave a Comment