രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി മുഖപത്രം ; ‘ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ചരിത്രമുള്ളവരുടെ സർട്ടിഫിക്കറ്റ്’ ആവശ്യമില്ലെന്ന് സോഷ്യൽ മീഡിയ

കൊച്ചി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ട് ബിജെപിയുടെ കേരളത്തിലെ മുഖപത്രം ജന്മഭൂമി. ജന്മഭൂമിയുടെ ഓൺലൈനിലാണ് ഖേൽരത്ന പുരസ്കാരത്തിന് രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് കൊണ്ടു ലേഖനം വന്നത്.’ ശ്രീലങ്കയിൽ പോയി തല്ലു കൊണ്ട രാജീവ് ഗാന്ധിയുടെ പേരിൽ’ അവാർഡ് നൽകുന്നതിനേക്കാൾ നല്ലത് ഇപ്പോഴത്തെ തീരുമാനം ആണെന്നാണ് ജന്മഭൂമി ലേഖനത്തിൽ പറഞ്ഞത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ അവഹേളിച്ചു വാർത്ത തയ്യാറാക്കിയ ബിജെപി പത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.’ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ സർട്ടിഫിക്കറ്റ് ‘ രാജീവ് ഗാന്ധിക്ക് ആവശ്യമില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ജന്മഭൂമിക്ക് മറുപടി നൽകുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് സമരത്തെ ഒറ്റുകൊടുത്ത രാജ്യദ്രോഹികളെ പിന്മുറക്കാരായി ആരാധിക്കുന്നവരുടെ കയ്യടി രാജീവ് ഗാന്ധി ഉൾപ്പെടെയുള്ള ദേശസ്നേഹികൾക്ക് ആവശ്യമില്ലെന്ന് രാഷ്ട്രീയത്തിനതീതമായി ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം ഒട്ടേറെ ചരിത്രസംഭവങ്ങളെയും ധീരദേശാഭിമാനികളെയും തിരസ്കരിച്ചുകൊണ്ട് വർഗ്ഗീയ വിഘടന താൽപര്യങ്ങൾ വച്ചുകൊണ്ട് എടുത്ത തീരുമാനങ്ങളിൽ ഒന്നായി തന്നെയാണ് ഖേൽരത്ന പുരസ്കാരത്തിനൊപ്പമുള്ള രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതിനെയും പൊതുസമൂഹം കാണുന്നത്. രാജ്യം കണ്ട ഏറ്റവും അല്പനായ പ്രധാനമന്ത്രി എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ മോദിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

Related posts

Leave a Comment