നാദിർ ഷാ റഹിമാൻ
ജിദ്ദ : 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓ ഐ സി സി എക്സിക്യു്ട്ടീവ് അംഗവും സനായിയ കമ്മിറ്റി രക്ഷാധികാരിയുമായ രാജേന്ദ്രൻ മാഷിന് വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
സനായിയയിലെ ഫൈൻ ടിഷ്യൂസ് കമ്പനിയിലെ പ്ലാനിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാജേന്ദ്രൻ മാഷ് നല്ലൊരു സംഘാടകനും സനായിയയിൽ ജീവകാരുണ്യ മേഖലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വവുമാണ്.
ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു, കമ്മിറ്റിയുടെ മെമെന്റോ കൈമാറി . ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്ന്, അലി തേക്കുതോട് , നാസിമുദ്ദീൻ മണനാക്ക് , അബ്ദുൽ മജീദ് നഹ, മുജീബ് മൂത്തേടം, മുജീബ് തൃത്താല , മനോജ് മാത്യു, അനിൽ കുമാർ പത്തനംതിട്ട, ഷെരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, ബഷീർ പരുത്തികുന്നൻ, മൗഷ്മി ശരീഫ് , അനിൽ ബാബു, അശ്റഫ് വടക്കേകാട്, ഷെരീഫ് തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു .
രാജേന്ദ്രൻ മാഷ് മറുപടി പ്രസംഗം നടത്തി . ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ഫസലുള്ള വെള്ളൂവമ്പാലി നന്ദിയും പറഞ്ഞു