ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും; സഞ്ജുവിന്റെ സംഘത്തിന് ഇന്ന് നിർണായക പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7:30 ന് ആണ് മല്‍സരം.

ഇരു ടീമുകളും അവരുടെ അവസാന മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് വരുന്നത്. രാജസ്ഥാന്‍ അവരുടെ ഒമ്പത് മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി ഏഴാം സ്ഥാനത്താണ്, എന്നാല്‍ പ്ലേഓഫ് യോഗ്യതയ്ക്കുള്ള മത്സരം എന്ന നിലയ്ക്ക് റോയല്‍സിന് ഇന്ന് നിര്‍ണായക പോരാട്ടം തന്നെയാണ്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം അനിവാര്യമാണ് റോയല്‍സിന്.

ഒമ്പത് മത്സരങ്ങളില്‍ എട്ട് തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ രാജസ്ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്.

Related posts

Leave a Comment