സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം; ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

10 മത്സരത്തില്‍ നിന്ന് ആറ് ജയം നേടിയ റോയല്‍ ചലഞ്ചേഴ്സ് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പതിനൊന്നാം മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാന് എട്ടും പോയിന്റാണ് സമ്പാദ്യം. നായകന്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കിലും സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവാത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്. രാജസ്ഥാന് ഇനിയുള്ള നാല് മത്സരങ്ങളും വമ്പൻ ജയം കരസ്ഥമാക്കിയാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകു. അതേസമയം മൂന്ന് തുടര്‍തോല്‍വിക്കുശേഷം ഒടുവിലത്തെ മത്സരം ജയിച്ച ആര്‍സിബി അനായാസ ജയമാണ് ലക്ഷ്യമിടുന്നത്.

Related posts

Leave a Comment