രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം ; 670 പഞ്ചായത്തുകളിൽ വിജയം

ജയ്പുര്‍: രാജസ്ഥാനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് മുന്‍തൂക്കം. കോണ്‍ഗ്രസ് 670 പഞ്ചായത്ത് സമിതി സീറ്റുകള്‍ പിടിച്ചപ്പോള്‍ പ്രതിപക്ഷമായ ബിജെപി 551 സീറ്റുകളിലാണ് ജയിച്ചത്. ഓഗസ്റ്റ് 26, ഓഗസ്റ്റ് 29, സെപ്റ്റംബര്‍ ഒന്ന് എന്നീ തിയതികളിലായി മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ചയായിരുന്നു.
1564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 1562 ഇടങ്ങളില്‍ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 670 ലും ബിജെപി 551 സീറ്റിലും ജയിച്ചു. 290 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി 40 ഇടങ്ങളിലും ബിഎസ്പി 11 സീറ്റും നേടിയിട്ടുണ്ട്.
200 ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞടുപ്പില്‍ 99 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ 90 സീറ്റുകള്‍ ബിജെപിയും നേടി. ബിഎസ്പി മൂന്ന് സീറ്റിലും സ്വതന്ത്രര്‍ എട്ട് സീറ്റിലും ജയിക്കുകയുണ്ടായി.
കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ചു.

Related posts

Leave a Comment