രാജസ്ഥാനും ഇന്ധനനികുതി കുറച്ചു ; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്

രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്. കേന്ദ്ര സർക്കാർ,പെട്രോൾ ഡീസൽ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ നിരവധി സംസ്ഥാനങ്ങൾ കുറവ് വരുത്തിയിരുന്നു.കോൺഗ്രസാണ് രാജസ്ഥാനിൽ അധികാരത്തിലുള്ളത്.കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് ആണ് ഏറ്റവും അധികം ഇന്ധന വില കുറച്ചത്.

Related posts

Leave a Comment