രാജസ്ഥാനും ഇന്ധനവില കുറച്ചു, വിലക്കുറവിൽ മുന്നിൽ കോൺ​ഗ്രസ് സംസ്ഥാനം

ന്യൂഡൽഹി: കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കണമെന്ന ഹൈക്കമാൻഡ് നിർദേശം പാലിച്ച് രാജസ്ഥാൻ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില്പന നികുതി കുറച്ചു. പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണു കുറഞ്ഞത്. ഇന്നലെ അർധരാത്രി പുതുക്കിയ വില നിലവിൽ വന്നു. ഇതോടെ രാജ്യത്ത് കോൺ​ഗ്രസ് ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും നികുതിയിളവ് പ്രാബല്യത്തിൽ വന്നു. കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചാബിലാണ് രാജ്യത്തേക്കും കുറഞ്ഞ നികുതി ഈടാക്കുന്നത്. ഇവിടെ പെട്രോൾ ലിറ്ററിന് 16.02 രൂപയുടെ കുറവാണുള്ളത്.


രാജ്യത്തെ 22 സംസ്ഥാനങ്ങളിലും ഇന്ധനനികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയപ്പോൾ കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് നികുതിയിളവിനോടു മുഖം തിരിക്കുന്നത്. കഴിഞ്ഞദിവസം കൂടിയ സിപിഎം പിബി യോ​ഗത്തിൽ ഇന്ധന വിലയെക്കുറിച്ച് ആരും പരാമർശിച്ചതു പോലുമില്ല. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ച കാലത്ത് ഇന്ധനങ്ങളുടെ അധിക നികുതി വേണ്ടെന്നു വച്ചിട്ടു പോലും സിപിഎം അഞ്ച് ഹർത്താലുകൾ നടത്തിയിരുന്നു. എന്നാൽ ഇന്ധന വില വർധനവിനെതിരേ രാജ്യത്ത് ഒരിടത്തും ഒരു പ്രതിഷേധ നോട്ടീസ് ഇറക്കാൻ പോലും സിപിഎം തയാറായില്ല. അവർ അധികാരത്തിലുള്ള കേരളത്തിൽ ഒരു കാരണവശാലും നികുതി കുറയ്ക്കില്ലെന്ന വാശിയിലുമാണ്. ഇതിനെതിരേ കടുത്ത സമരത്തിലാണ് സംസ്ഥാനത്തെ കോൺ​ഗ്രസ് പ്രവർത്തകർ. ഈ സമരത്തെ പരിഹസിച്ചും നിഴഞ്ഞുകയറ്റക്കാരെ ഉപയോ​ഗിച്ച് അട്ടിമിറിച്ചും രസിക്കുകയാണ് സിപിഎം.

Related posts

Leave a Comment