Connect with us
48 birthday
top banner (1)

Cinema

ബെം​ഗളൂർ ബസ്റ്റാന്റിൽ വന്നത് സൂപ്പർ സ്റ്റാറല്ല, പഴയ കണ്ടക്റ്റർ ശിവാജി റാവു

Avatar

Published

on

ബെം​ഗളൂർ: കണ്ടതു വിശ്വസിക്കാനാവാതെ കണ്ടക്റ്റർമാർ അത്ഭുതപ്പെട്ടു. എന്താണു പറയേണ്ടതെന്നറിയാതെ അവർ വീർപ്പ് മുട്ടി. പേടിയും മൗനവും ഭേദിക്കാൻ അദ്ദാഹം തന്നെ മുൻകൈ എടുത്തു. ഞാൻ രജനീകാന്ത്. വർഷങ്ങൾക്കു മുൻപ് ഞാനും ഇവിടെ കണ്ടക്റ്ററായിരുന്നു. ആളെ പരിചയപ്പെട്ടതോടെ അവിടം ഉത്സവപ്പറമ്പാകുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ ഇന്നലെ അപ്രതീക്ഷിത സന്ദർശനം നടത്തി സൂപ്പർസ്റ്റാർ രജനികാന്ത്.
ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡിപ്പോയിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷങ്ങൾ പങ്കിട്ട താരം അവർക്കൊപ്പം ഒരുമിച്ച്‌ ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ബെംഗളൂരുവിൽ ജനിച്ച രജനികാന്ത് സിനിമയിൽ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടറായും അതിനും മുൻ‌പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്.
കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.
ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.
ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.
1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പിന്നീടാണ് സ്റ്റാറായും സൂപ്പർ സ്റ്റാറായും മെ​ഗാസ്റ്റാറായും രജനി വളർന്നത്. ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന ഇന്ത്യൻ അഭിനയ വിസ്മയങ്ങളിലൊരാളാണ് രജനീ കാന്ത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Cinema

മഞ്ഞുമ്മലെ പിള്ളേർക്കും രക്ഷയില്ല; ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി

Published

on

‘മഞ്ഞുമ്മൽ ബോയ്സ്’ തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ്‌ ചിത്രങ്ങളായ ‘പ്രേമലു’, ‘ഭ്രമയുഗം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്യ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്നലെയാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 3.35 കോടി രൂപയാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ ‘ഗുണ ഗുഹ’യിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം, കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയിൽസ് നേടിയിരുന്നു.

Advertisement
inner ad

ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ആറ് കോടിയിലധികം സ്വന്തമാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

നടന്‍ സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രവര്‍ത്തിക്കെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ റദ്ദാക്കി

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തില്‍ റിയ ചക്രവര്‍ത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍.ഒ.സി) ബോംബെ ഹൈക്കോടതി റദ്ദാക്കി.

എല്‍.ഒ.സിക്കെതിരെ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോക്, അച്ഛന്‍ ഇന്ദ്രജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

Advertisement
inner ad

സി.ബി.ഐയുടെ അഭിഭാഷകന്‍ ശ്രീറാം ഷിര്‍സാത്ത് ബെഞ്ചിന്റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

2020 ജൂണിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടന്റെ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബാംഗങ്ങളും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ് 2020 ജൂലൈയില്‍ ബിഹാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured