Featured
ഒന്നും ചെയ്യാതെ വേണു രാജാമണി, ചെലവ് രണ്ട് കോടി
മന്ത്രിമാരുടെ ആഡംബര ധൂർത്തിനും രണ്ടര കോടി
കൊല്ലം: ചീഫ് സെക്രട്ടറി റാങ്കിൽ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി രണ്ടു വർഷം പ്രവർത്തിച്ച നയതന്ത്രജ്ഞൻ വേണു രാജാമണി തൽസ്ഥാനം രാജിവച്ചു. ഈ മാസം 16നു കാലാവധി അവസാനിച്ച രാജാമണിക്ക് രണ്ടാഴ്ചത്തേക്കു കൂടി സേവനം നീട്ടി നൽകിയെങ്കിലും പ്രൊഫ. കെ.വി. തോമസുമായുള്ള ഭിന്നതയെ തുടർന്ന് അധിക കാലാവധി നിരസിക്കുകയായിരുന്നു. രണ്ടു വർഷത്തെ സേവന കാലത്ത് അദ്ദേഹം സംസ്ഥാനത്തിനു വേണ്ടി എന്തു ചെയ്തു എന്ന വിവരാവകാശ ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് നോർക്ക വകുപ്പും ഡൽഹി നോർക്ക സെല്ലും നൽകിയത്. ചുരുക്കത്തിൽ രാജാമണി, രണ്ട് ഉദ്യോഗസ്ഥർ, ഡ്രൈവർ, പ്യൂൺ എന്നിവരക്കം അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ടു കോടി രൂപയാണ് സംസ്ഥാന ഖജനാവിന് ചെലവായത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾക്കു വേണ്ട ഒത്താശ ചെയ്യുകയും കേന്ദ്രാനുമതി വാങ്ങുകയും ചെയ്തു എന്നാണ് രാജാമണി നൽകുന്ന സ്വകാര്യ വിശദീകരണം. എന്നാൽ ദുബായ് ഇൻവെസ്റ്റേഴ്സ് മീറ്റിലെ യാത്രയ്ക്ക് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചതു മുതൽ മുഖ്യമന്ത്രി രാജാമണിയുമായി നല്ല ബന്ധത്തിലല്ല. തുടർന്നാണ് രാജാമണിയുടെ ഓഫീസ് അടക്കം അനുവദിച്ച് പ്രൊഫ. കെ.വി. തോമസിനെ ക്യാബിനറ്റ് റാങ്കിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. അതുകൊണ്ടും ഇതുവരെ സംസ്ഥാനത്തിന് ഒരു ഗുണവും കിട്ടിയില്ല. ലാവലിൻ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂല നലപാടുകൾ സ്വീകരിക്കാൻ സിബിഐക്കു മേൽ സമ്മർദം ചെലുത്തുകയാണ് തോമസിന്റെ പ്രധാന ജോലി.
തോമസിനും പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ട്. രാജാണിയെക്കാൾ കൂടുതൽ സൗകര്യങ്ങളും.
അതിനിടെ തിരുവനന്തപുരത്ത് രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വർധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകൾ മോടിപിടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. ഇതിനായി 2.53 കോടി രൂപ അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് മന്ത്രിമാരുടെ ഓഫീസിൽ ക്യാമറകളും മെറ്റൽ ഡിറ്റക്‌ടറുകളും സ്ഥാപിച്ചത്. ഏഴ് മെറ്റൽ ഡിറ്റക്‌ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത്.
വൈകാതെ മന്ത്രിസഭ പുനഃസംഘടന വരുന്ന സാഹചര്യത്തിൽ ഓഫീസ് നവീകരണത്തിന് ഇനിയും തുക വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Featured
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.
Featured
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ
വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login