ആന്‍റണിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹിഃ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്‌ത്രി യുമായ എ.കെ. ആന്‍റണിയുമായി വിശദമായി ചര്‍ച്ച ചെയ്തു. ചൈനയുടെ അതിര്‍ത്തിയില്‍ ഇന്ത്യ ഒരുക്കിയിരിക്കുന്ന സന്നാഹങ്ങളാണു മുഖ്യമായും സംസാരിച്ചത്. മുന്‍ പ്രതിരോധ മന്ത്രി ശരദ് പവാറും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ ചൈന പ്രകോപനപരമായാണ് ഇടപെടുന്നത്. അതിനെതിരേ ശക്തമായ ചെറുത്തുനില്പും പോരാട്ടവുമാണ് നമ്മുടെ വീര സൈനികര്‍ നടത്തുന്നത്. ഏതു പ്രതിസന്ധിയെയും വെല്ലുവിളിയെയും മറികടക്കാന്‍ രാജ്യത്തിന്‍റെ സൈന്യം സന്നദ്ധമാണ്. അതിര്‍ത്തിയിലെ സൈനിക ബലം ശക്തമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ സ്വീകരിക്കുന്ന ഏതു നീക്കത്തിനും സന്നാഹത്തിനും പ്രതിപക്ഷ പിന്തുണ ഉറപ്പാണെന്നും സൈനികരുടെ ആത്മവീര്യം ഉയര്‍ത്താന്‍ നല്‍കുന്ന എല്ലാ നടപടിയും സ്വീകരിക്കണണെന്നും ആന്‍റണി നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും പ്രത്യേക ഘട്ടത്തില്‍ നിലവിലെ പ്രതിരോധ മന്ത്രി, മുന്‍ പ്രതിരോധ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഈ കൂടിക്കാഴ്ച നടന്നിട്ടില്ല. ആദ്യമായാണ് രാജ്‌നാഥ് സിംഗ് മുന്‍പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഈ മാസം 21 നു തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തയാറെടുക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി മുത്രി‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

Related posts

Leave a Comment