Connect with us
48 birthday
top banner (1)

Featured

രാജ്ഭവന്റെ അടുക്കള പൂട്ടിയത്  മഹാനാണക്കേട്;
ഹൈക്കോടതി നിരീക്ഷണം കണ്ണുതുറപ്പിക്കണമെന്ന് കെ സുധാകരന്‍

Avatar

Published

on

തിരുവനന്തപുരം: പാവപ്പെട്ട ജനങ്ങളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് ആഘോഷിക്കാന്‍ കഴിയുകയെന്ന ഹൈക്കോടതിയുടെ നിരീക്ഷണമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നല്‌കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുകയും ആ പണം പിണറായിയെ സ്തുതിക്കാന്‍  വിനിയോഗിക്കുകയും പാര്‍ട്ടി അസഹനീയമായ പിരിവു നടത്തുകയും ചെയ്യുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയുമെന്ന് സുധാകരന്‍ പറഞ്ഞു.  
സര്‍ക്കാര്‍ പണം നല്കാത്തതിനാല്‍ രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ അവശ്യസാധനങ്ങളും മുടങ്ങിയ അത്യപൂര്‍വ സംഭവമാണ് ഇന്ന് ലോകം കാണുന്നത്. 28 കോടി രൂപ മുടക്കി പിണറായിപ്പെരുമ ആഘോഷിച്ചതിന്റെ കൊട്ടിക്കലാശം തീരും മുമ്പ് കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥയാണ് പുറത്തവന്നത്.  ഇതില്‍പ്പരമൊരു നാണക്കേട് ഉണ്ടാകാനില്ല.
വിധവാ പെന്‍ഷന്‍ കിട്ടാതെ പിച്ചച്ചട്ടി എടുക്കേണ്ടി വന്ന സ്ത്രീകള്‍, ഊട്ടിയ ചോറിന് പണം ചോദിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന കുടുംബശ്രീക്കാര്‍,  മൂന്നു മാസത്തെ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യാമുനമ്പിലെത്തിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍, 200 കോടി രൂപ മുടക്കി സൂക്‌ളില്‍  ഉച്ചഭക്ഷണം നല്കി പ്രതിസന്ധിയിലായ പ്രധാനാധ്യാപകര്‍, വിറ്റ നെല്ലിന്റെ പണത്തിനു യാചിക്കുന്ന കര്‍ഷകര്‍, 5 ഗഡു ഡിഎയും ശമ്പള പരിഷ്‌കരണ കുടിശികയും കിട്ടാതെ വലയുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും,  നാലുമാസമായി പെന്‍ഷന്‍ കിട്ടാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍.  നാണക്കേടിന്റെ  വ്യത്യസ്ത മുഖങ്ങളാണിതൊക്കെ.
വിപണിയില്‍ ഇടപെടാന്‍ ചെലവഴിച്ച 1524 കോടി രൂപ ഉടനേ സപ്ലൈകോയ്ക്ക് നല്‍കിയില്ലെങ്കില്‍ പൊതുവിതണ സമ്പ്രദായം നിലയ്ക്കും. ഇപ്പോള്‍ തന്നെ നിരവധി വിതരണക്കാര്‍ സപ്ലൈക്കോയ്ക്ക് സാധനങ്ങള്‍ നല്കുന്നില്ല. സബ്‌സിഡി സാധനങ്ങള്‍ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍നിന്ന് അപ്രത്യക്ഷമായിട്ട് നാളേറയായി. വൈദ്യുതി സബ്‌സിഡിയായി 403 കോടി രൂപ കിട്ടിയില്ലെങ്കില്‍ വൈദ്യുതി നിരക്ക് വീണ്ടും കുത്തനേ കൂടും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‌കേണ്ട 3000 കോടി രൂപയുടെ പദ്ധതി വിഹിതം ഇതുവരെ നല്കിയില്ല. എന്നിട്ടാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസിന്റെ ചെലവ് വഹിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അഴിമതിയും ആര്‍ഭാടവുമാണ് ഈ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടത്. ബാര്‍ ഉടമകള്‍, സ്വര്‍ണക്കടക്കാര്‍ തുടങ്ങിയ പ്രമുഖരില്‍നിന്ന് നിന്ന് നികുതി പിരിക്കുന്നില്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഊരാളുങ്കലിന് എല്ലാ പ്രവര്‍ത്തികളും നല്കുന്നു. എല്ലാ ജില്ലകളിലും പൗരപ്രമുഖരുമായി മാത്രം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഈറനണിഞ്ഞ കണ്ണുകള്‍ കാണാതിരിക്കാനാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Ernakulam

കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്

Published

on

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.

കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ​ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
inner ad
Continue Reading

Featured