ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാന്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹലാല്‍ വിവാദത്തെ ശക്തമായി എതിര്‍ക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയില്‍ പയറ്റി പരാജയപ്പെട്ട ഹലാല്‍ വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ ജനങ്ങളെ ബോധപൂര്‍വ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്നും ഇതിനെ മുളയിലെ നുള്ളണമെന്നും ചെന്നിത്തല പറഞ്ഞു. വിഷയം വിവാദമാക്കാന്‍ സിപിഎം കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആറുമാസം കൊണ്ട് പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി മാറിയെന്നും വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

Related posts

Leave a Comment