News
മഴ ശമിച്ചു: ദുരിതമൊഴിയാതെ ചെന്നൈ

ചെന്നെ : ചെന്നൈ നഗരത്തില്‍ മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സാധാരണഗതിയില്‍ മൂന്നുമാസം കൊണ്ട് ലഭിക്കുന്ന മഴയാണ് രണ്ടുദിവസംകൊണ്ട് പെയ്തതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ. ചെന്നൈ നഗരത്തില്‍ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റര്‍ മഴ പെയ്തു. ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റര്‍വരെ മഴ പെയ്തു. അതോടെ, മുന്‍കരുതലുകളെടുത്തിട്ടും വെള്ളക്കെട്ട് തടയാന്‍ കഴിഞ്ഞില്ല. പ്രളയഭീഷണിയില്‍ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവരുകയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.80 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും രണ്ടുരാത്രികളായി നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാല്‍ പല ബഹുരാഷ്ട്ര വ്യവസായ സംരംഭങ്ങളും ഉത്പാദനം നിര്‍ത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
മൊബൈല്‍ഫോണ്‍ ടവറുകളിലും ടെലിഫോണ്‍ എക്സ്ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാര്‍ഥചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെങ്കിലും കേന്ദ്രത്തോട് 5,000 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി 162 ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നെങ്കിലും 43 എണ്ണമേ തുറക്കേണ്ടിവന്നുള്ളൂ. ഇവിടെ 2,477 പേര് കഴിയുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും പോലീസിനും അഗ്നിരക്ഷാ സേനയ്ക്കും ദേശീയ ദുരന്തനിവാരണ സേനയ്ക്കും പുറമേ, കരസേനയും ദുരിതാശ്വാസത്തിനിറങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളും കണ്ണപ്പര്‍തിട്ടലിലെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൊവ്വാഴ്ച സന്ദര്‍ശിച്ചു.സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിതെന്നും ദുരിതാശ്വാസത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.ഞായറാഴ്ച രാത്രി തുടങ്ങിയ മഴയാണ് ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയത്.
News
ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസ്

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടമായ ലീഡര്‍ കെ. കരുണാകരന് മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏഴര കോടി ചെലവില്‍ 24,000 ചതുരശ്രയടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ഓഫീസ് ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍സി, ശശി തരൂര്‍ എംപി, കൊടികുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, കെ. മുരളീധരന്, എംഎം ഹസ്സന്, ജില്ലയില്‍നിന്നുള്ള എംപിമാര്‍, കെപിസിസി ഭാരവാഹികള്‍, സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഓഡിറ്റോറിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ അര്‍ദ്ധകായ പ്രതിമക്ക് പുറമെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, ബി.ആര്. അംബേദ്ക്കര്‍, മൗലാന അബുല്‍കലാം, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സി.കെ. ഗോവിന്ദന്‍നായര്‍, കെ. കേളപ്പജി, മൊയ്തുമൗലവി, മുഹമ്മദ് അബഹ്ദുറഹിമാന്‍ സാഹിബ്, കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരുടെ ഛായാശില്പങ്ങളും ദേശീയ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ ആവിഷ്കാരവും ഓഫീസില്‍ സജ്ജമാക്കും. മുന്‍ ഡിസിസി പ്രസിഡന്റുമാരും, പ്രധാന നേതാക്കളുമായ ഡോ. കെ.ജി. അടിയോടി, എന്‍.പി. മൊയ്തീന്, എ. സുജനപാല്‍, പി. ശങ്കരന്, യു. രാജീവന്, സിറിയക് ജോണ്‍, എം. കമലം, കെ. സാദിരിക്കോയ, എം.ടി. പത്മ എന്നീ നേതാക്കളുടെ പേരില്‍ പ്രത്യേക ബ്ലോക്കുകള്‍ സജ്ജീകരിക്കും. കോണ്‍ഗ്രസ് രൂപീകരണം മുതലുള്ള പ്രസിഡന്റുമാര്‍, കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് പുറമെ ആര്യാടന് മുഹമ്മദ്, എ.സി. ഷണ്മുഖദാസ്, കെ.കെ. രാമചന്ദ്രന് മാസ്റ്റര്‍, പി.പി. ഉമ്മര്‍കോയ, പി.വി. ശങ്കരനാരായണന്, മണിമംഗലത്ത് കുട്ട്യാലി, ഇ. നാരായണന് നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, അപ്പക്കോയ ഹാജി, വി.പി. കുഞ്ഞിരാമകുറുപ്പ്, വയലില്‍ മൊയ്തീന്‍കോയ ഹാജി, പി.ടി. തോമസ്, സുരേശന് മാസ്റ്റര്‍ എന്നിവരുടെയും ജില്ലയിലെ മറ്റു പ്രമുഖ നേതാക്കളുടെയും ഛായാചിത്രം സജ്ജീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.കെ രാഘവന് എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് , രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്, ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത്, എ. ഷിയാലി എന്നിവര്‍ പങ്കെടുത്തു.
ബീച്ചില്‍ ‘ത്രിവര്‍ണ്ണോത്സവം’
ഡിസിസി ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ കോഴിക്കോട് ബീച്ചില്‍ ‘ത്രിവര്‍ണ്ണോത്സവം’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപം നല്‍കിയിരിക്കുന്നത്. കലാകായിക സാംസ്കാരിക പരിപാടികള്‍, ചരിത്ര സെമിനാര്‍, പുസ്തക മേള, ഭക്ഷ്യമേള, യുവജനവിദ്യാര്‍ത്ഥി സംവാദം, കര്‍ഷക സംവാദം, വനിത സംവാദം, സാംസ്കാരിക സംഗമം, സുഹൃദ്സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ പ്രശസ്തരായ പ്രതിഭകളുമായി സംവദിക്കാനുള്ള അവസരം വിവിധ സെഷനുകളിലായി ഒരുക്കും. ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കിയുള്ള രചനാമത്സരവും, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിക്കും.
കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രസിഡന്റിന്റെ കഠിനാധ്വാനം : എം.കെ രാഘവന് എംപി
ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിന്റെ കഠിനാധ്വാനവും സാഹസിക പ്രവര്‍ത്തനങ്ങളുമാണ് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ളത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കിയത് അണികളും നേതാക്കളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തിരിച്ച് വരവിന് പുതിയ ഓഫീസ് ഉണര്‍വേകും.
സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്നത് പ്രവര്‍ത്തകര്‍ : അഡ്വ. കെ. പ്രവീണ്‍കുമാര്‍
ഏഴര കോടി ചെലവില്‍ 24,000 ചതുരശ്രയടി വിസ്തൃതിയിലാണ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20 മാസം കൊണ്ടാണ് ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയത്. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ മുതല്‍ പോഷക സംഘടനകളടക്കം ഒത്തൊരുമിച്ചാണ് ഓഫീസ് കെട്ടിടത്തിനായുള്ള ഫണ്ട് കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പണകുഞ്ചിയില്‍ ഉള്‍പ്പെടെ തുക സമാഹരിക്കപ്പെട്ടു.സാരി ചലഞ്ചും പായസ ചലഞ്ചും ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ സംഘടനകളും ആദ്യഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്നു. സുമനസുകളായവരും ഫണ്ട് നല്കി ഒപ്പം നിന്നതോടെയാണ് കുറഞ്ഞ കാലയളവില്‍ തന്നെ പാര്‍ട്ടി ഓഫീസ് ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
News
കുംഭമേളക്കിടെ വീണ്ടും തീപിടിത്തം

ലഖ്നോ: പ്രയാഗ്രാജിലെ നടക്കുന്ന കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇസ്കോണിന്റെ ക്യാമ്പിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. സെക്ടര്‍ 18 ശങ്കരാചാര്യ മാര്‍ഗിലെ മഹാ കുംഭമേള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സെക്ടര്‍ 18ലെ സംഭവസ്ഥലത്തേക്ക് ഫയര്‍ എന്‍ജിനുകള്‍ എത്തിച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ്മ അറിയിച്ചു. പ്രദേശത്ത് മുഴുവന്‍ പുക പരന്നത് അഖാഡകളില്‍ ആശങ്ക പരത്തി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. നിരവധി ക്യാമ്പുകളിലേക്ക് തീപടര്‍ന്നതിനാല്‍ വന്‍ ദുരന്തമുണ്ടാവുമെന്നാണ് ആശങ്ക.
തീപിടിത്തമുണ്ടായ വിവരം യു.പി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാക് ചൗക്ക് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ യോഗേഷ് ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്. തുളസി ചൗരാഹക്ക് സമീപം തീപിടിത്തമുണ്ടായെന്നും ഫയര്‍ഫോഴ്സ് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു.
കുംഭമേളക്കിടെയുണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവെന്ന് കുംഭമേള ഉദ്യോഗസ്ഥന് വൈഭവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ മാസവും മഹാകുംഭമേളക്കിടെ തീപിടിത്തമുണ്ടായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അന്ന് 18 ടെന്റുകളാണ് കത്തിനശിച്ചത്. സെക്ടര്‍ 19ലായിരുന്നു അപകടം.
News
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് തുക വര്‍ധിപ്പിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് തുക വര്‍ധിപ്പിക്കില്ല. മറിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത വരുന്ന ഏപ്രിലില്‍ വിതരണം ചെയ്യും. ബജറ്റ് അവതരണത്തില്‍ എല്ലാവരും ഉറ്റുനോക്കിയ ഒന്നായിരുന്നു ക്ഷേമ പെന്ഷന് വര്‍ധന. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ 200 രൂപയുടെ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു.
ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡു സാമൂഹിക പെന്ഷന് കുടിശ്ശിക അനുവദിക്കുകയുണ്ടായി. അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകള്‍ 2025-26ല്‍ കൊടുത്തുതീര്‍ക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുകുമ്പോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ സര്‍ക്കാര്‍ കാക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു. സര്‍വ്വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി എഫില്‍ ലയിപ്പിക്കും. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login