ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചാരം തുടരാൻ സാധ്യത; നവംബര്‍ 2 വരെ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപത്താണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന്-നാല് ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത. ന്യൂനമര്‍ദ സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ നവംബര്‍ 2 വരെ തുടർന്നേക്കും. നവംബര്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒക്ടോബര്‍ 31 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment