ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഏഴ് മരണം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ മരണം 7 കടന്നു. വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്യപ്പെട്ടു. നൈനിറ്റാളിലെ രാംഘട്ടിൽ മേഘവിസ്‌ഫോടനം ഉണ്ടായി. ഇതിനെ തുടർന്ന് നുറിലേറെ പേരാണ് നൈനിറ്റാളിൽ കുടുങ്ങിയിരിക്കുകയാണ്.പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാംനഗർ – റാണി കെട്ട് റൂട്ടിലെ ലെമൺ ട്രീ റിസോട്ടിൽ 100 പേർ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. കോശി നദിയിയിലെ വെള്ളം കര കവിഞ്ഞ് റിസോട്ടിൽ കയറുകയായിരുന്നു.

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി മരിച്ച ഏഴ് പേരിൽ മൂന്ന് പേർ നേപ്പാളിൽ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവർ പ്രദേശ വാസികളുമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സർക്കാർ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടർന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീർത്ഥാടകർ ബദരീനാഥ് ക്ഷേത്രത്തിൽ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലും, തെക്കൻ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Related posts

Leave a Comment