തോരാത്ത മഴയിലും സമരവീര്യം ചോരാതെ യൂത്ത്കോൺഗ്രസ്‌ സൈക്കിൾ യാത്ര

കൊല്ലം : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കായംകുളത്തു നിന്ന് ആരംഭിച്ച സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നേതൃത്വം നൽകിയ സൈക്കിൾ യാത്രയിൽ ഉടനീളം കനത്ത മഴ ആയിരുന്നു. കനത്ത മഴ പ്രതികൂലമായി നിന്നപ്പോഴും നേതാക്കളുൾപ്പെടെ പരിപാടിയുടെ ഭാഗമായി മുഴുവൻ ആളുകളും പിന്തിരിഞ്ഞു പോകാതെ മുന്നോട്ടുതന്നെ സഞ്ചരിച്ചത് പൊതുജനങ്ങൾക്ക് ശ്രദ്ധേയമായ കാഴ്ചയായിരുന്നു. സൈക്കിൾ യാത്ര ആരംഭിച്ച ഉടൻതന്നെ കനത്ത മഴ തുടങ്ങിയിരുന്നു. എന്നാൽ മഴ ആരുംതന്നെ കാര്യമാക്കിയില്ലെന്ന് മാത്രവുമല്ല സൈക്കിൾ യാത്രയുടെ ഭാഗമായ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസും നേതാക്കൾ മഴയിൽ തുടരേണ്ടെന്ന് പറഞ്ഞിട്ടും മുന്നോട്ട് തന്നെ പോകുവാൻ തയ്യാറായത് പ്രവർത്തകരിൽ ആവേശം പകർന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന വിലയിലെ നിലപാടുകൾക്കെതിരെ ഉള്ള പ്രതിഷേധ സൂചകമായാണ് പ്രതിഷേധ സൈക്കിൾ യാത്ര നടക്കുന്നത്. ഇന്ന് ആരംഭിച്ച പ്രതിഷേധ യാത്ര നാളെ രാജ്ഭവനിൽ സമാപിക്കും.

Related posts

Leave a Comment